രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനി; സമ്മതിച്ച് കെ സുധാകരൻ


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനി തന്നെയെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാഫിയുടെ മുന്നോട്ടുവെച്ച നിർദ്ദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത്.
സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പക്ഷെ തീരുമാനം എടുത്ത ശേഷം വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം, കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും.
ഈ കത്ത് ഡിസിസി അയച്ചതു തന്നെയാകുമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. കെപിസിസി ഓഫീസിൽ നിന്നാണോ കത്ത് പോയതെന്നും പാർട്ടി അന്വേഷിക്കും. വിവാദങ്ങൾക്കിടെ ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണെന്ന് പരസ്യമായി പറയുന്നത്.