കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആക്രമണം; ജീവനക്കാരായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

single-img
21 September 2022

കഴിഞ്ഞ ദിവസം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിൽ മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.മർദ്ധനത്തിൽ പരിക്കേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുസ്ഥലത്തെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. നേരത്തെ പ്രതികള്‍ക്കെതിരെ നിസാരവകുപ്പുകൾ മാത്രം ചുമത്തിയത് വിവാദമായിരുന്നു. ഇന്ന് സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത് വന്നിരുന്നു. ഇന്നലെ തന്നെ മഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മര്‍ദനവുമായി ബന്ധപ്പെട്ട നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയണ് മന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.