ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ബൃന്ദാ കാരാട്ട്
കേരളം എല്ലാകാര്യങ്ങളിലും രാജ്യത്ത് ഒന്നാമതാണെന്നും ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സിപിഎം പിബി അംഗം അംഗം ബൃന്ദാ കാരാട്ട്. രാജ്യമാകെ മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് അവർ ആരോപിച്ചു.
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നടത്തിയ പ്രസ്താവന തീര്‍ത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കേരളത്തിനെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ രാജ്യത്തെ അദ്ദേഹത്തിന്റെ പാര്‍ടി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടും. സമൂഹത്തിലെ സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്.- ബ്രിന്ദ കാരാട്ട് പറഞ്ഞു.