കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട്: എന്‍ കെ പ്രേമചന്ദ്രന്‍

single-img
19 February 2023

കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനം തെറ്റിദ്ധാരണ പരത്തിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത് പാര്‍ലമെന്റിൽ നടന്ന ചര്‍ച്ച കാരണമാണ്. ആ ചർച്ചയിലെ ചോദ്യ കര്‍ത്താവിനെ സംസ്ഥാന ധനമന്ത്രി തേജോവധം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ജി അപ്രൂവ്ഡ് റിപ്പോര്‍ട്ട് നല്‍കാതിരുന്നത് കൊണ്ടാണ് കേരളത്തിന് നഷ്ടപരിഹാരം കിട്ടാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളം ജിഎസ്ടി വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയെങ്കിലും ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മറുപടി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്നും അദ്ദേഹം ആഞ്ഞടിച്ചു.