കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല; പുതിയ തീരുമാനവുമായി ഉത്തരകൊറിയ


ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല എന്ന് പുതിയ ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ ‘ജു ഏ’ എന്ന പേര് നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ ഏകദേശം ഒമ്പതോ പത്തോ ആണ് ജു ഏയുടെ പ്രായം എന്നാണ് കരുതുന്നത്. അടുത്തിടെ വാർത്തകളിൽ സജീവമായി കിമ്മിന്റെ മകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. രാജ്യത്തെ ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും പെൺകുട്ടികളോടും തങ്ങളുടെ ജനന സർട്ടിഫിക്കറ്റുകളിൽ നിന്ന് മുതൽ പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉത്തര കൊറിയയുടെ അടുത്ത അവകാശി കിമ്മിന്റെ മകളായിരിക്കും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. സൈനിക പരേഡിലടക്കം മകളുമായിട്ടാണ് കിം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് ജു ഏ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.