ഇഡി അറസ്റ്റ് ചെയ്തതില്‍ ഒരൊറ്റ ബിജെപിക്കാര്‍ പോലും ഇല്ല: കെ സി വേണുഗോപാല്‍


രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതി എന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. യുഡിഎഫ് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇലക്ഷന്‍ കമ്മീഷന്‍ നിയമം പോലും ഭേദഗതി ചെയ്തു. അത് ഒരു സര്‍ക്കാര്‍ സ്ഥാപനം ആക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇഡിയെ കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇഡി അറസ്റ്റ് ചെയ്തതില്‍ ഒരൊറ്റ ബിജെപിക്കാര്‍ പോലും ഇല്ല. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം ആണ് അജിത് പവാര്‍ നടത്തിയത്. എന്തുകൊണ്ട് അജിത് പവാറിനെ ഇഡി അറസ്റ്റ് ചെയ്യാത്തതെന്നും കെസി ചോദിച്ചു.
ഇന്ത്യയെ വീണ്ടെടുക്കാനും ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും ജനങ്ങളെ ചേര്‍ത്ത് പിടിയ്ക്കാനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മണിപ്പൂര്‍ ഇനി എവിടെയും ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും കെ.സി പറഞ്ഞു. എല്‍ഡിഎഫിന്റെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആരും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയുടെ അവസ്ഥ അതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിൽ യുഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം ചെയര്‍മാന്‍ കമാല്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എഎ ഷുക്കൂര്‍, ചെയര്‍മാന്‍ എഎം നസീര്‍, എം.ജെ.ജോബ്,ആർ.രാജശേഖരൻ, അഡ്വ. ആർ. സനൽകുമാർ, റ്റി എ ഹാമിദ് , പ്രൊഫ. നെടുമുടി ഹരികുമാർ,അഡ്വ.കിഷോർ ബാബു,സഫീർപീടിയേക്കൽ,അഡ്വ. അഹമ്മദ് അമ്പലപ്പുഴ,തോമസ് ചുള്ളിക്കൻ,ബേബി പാറക്കാടൻ,നാസർ താജ്,എസ്. സുബാഹു പി. സാബു,എം എച്ച് വിജയൻ,എസ്പ്രഭുകുമാർ,സി പ്രദീപ്,എർ കണ്ണൻ,യു എം.കബീർ,ഉണ്ണികൃഷ്ണൻ,കൊല്ലംപറമ്പ്,മാഹിൻ മുപ്പതിൽ ചിറ, എന്നിവർ പങ്കെടുത്തു.