കൊടകര കേസിൽ പ്രതിയല്ല; എന്നെ അഴിമതി കേസിൽ പ്രതിയാക്കാൻ കഴിയില്ല: കെ സുരേന്ദ്രൻ

single-img
23 March 2024

സിപിഎം ബിജെപി ഒത്തുകളി കാരണം കൊടകര കുഴൽപ്പണ കേസ് അന്വേഷണം നിലച്ചെന്ന കോൺഗ്രസ് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്തെത്തി .കൊടകര കേസിൽ താൻ പ്രതിയല്ലെന്നും തന്നെ അഴിമതി കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.