പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല; ജനങ്ങളെ കേൾക്കാൻ പാർട്ടി തയാറാകണം: തോമസ് ഐസക്

single-img
16 June 2024

2024 ലോക് സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വിമർശനവുമായി സിപിഐഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി തയാറാകണമെന്ന് തോമസ് ഐസക് പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയഅഭിമുഖത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി എന്നത് ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു.

എല്ലാവരും തുറന്ന മനസോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക് സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അഭിമുഖത്തിൽ തോമസ് ഐസക് കൂട്ടിച്ചേർത്തു.