മണിപ്പൂരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദന; ഗവർണറുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

single-img
30 June 2023

കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി . ഇത് മണിപ്പുരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

താൻ സംസ്ഥാനത്തെ ക്യാംപുകളിൽ ഇരുവിഭാഗത്തെയും കണ്ടു. വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്.ക്യാംപുകളിൽ അടിസ്ഥാന സൗകര്യമേർപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ, സംസ്ഥാനത്തിൽ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രക്രിയയിൽ തന്നാലാകുന്ന പോലെ പങ്ക് വഹിക്കാം എന്നും രാഹുൽ അറിയിച്ചു.

അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന . ഇംഫാലിൽ ഇന്ന് വീണ്ടും കർഫ്യു ഏർപ്പെടുത്തി. വെള്ളിഴാഴ്ച രണ്ട് മണി മുതൽ ശനിയാഴ്ച രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. സംസ്ഥാനത്തിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്യാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.