സാമൂഹിക പെന്‍ഷന്‍ വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസില്ല: മുഖ്യമന്ത്രി

single-img
10 April 2024

സാമൂഹിക പെന്‍ഷന്‍ നൽകേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് കേള്‍ക്കാന്‍ മനസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനുവേണ്ടിയാണ് ഇത്ര തുക പെന്‍ഷന്‍ നല്‍കുന്നത് എന്നാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്.

സംസ്ഥാനത്തിന് അര്‍ഹമായ ഗ്രാന്റുകള്‍ കുറച്ചും മറ്റ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണ്. കേന്ദ്രത്തിന് കേരളത്തിനോട് വൈരാഗ്യമാണ്. അതേസമയം ഗ്രാന്റുകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല.

കേരളത്തിൽ അവസാന യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ ക്ഷേമപെന്‍ഷന്‍ കുടിശിക 600 കോടിയായിരുന്നു. അത് പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരാണ് കൊടുത്തു തീര്‍ത്തത്. ഉത്സവകാലത്ത് പെന്‍ഷന്‍ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നു. എന്നിട്ടുപോലും പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.