നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്

single-img
10 December 2022

തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്.

സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈയടുത്താണ് അപര്‍ണ ബാലമുരളിക്ക് ലഭിച്ചത്. ‘ഇനി ഉത്തരം’ ആണ് അപര്‍ണയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ത്രില്ലര്‍ ഇന്‍വസ്റ്റിഗേഷന്‍ ജോണറില്‍ ഉള്‍പ്പെട്ട ചിത്രം ഒക്ടോബര്‍ ഏഴിനായിരുന്നു റിലീസ് ചെയ്തത്. സീ5 എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വരും ദിവസങ്ങളില്‍ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.