മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്

single-img
10 November 2023

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസിന്‍റെ നോട്ടീസ്. നവംബർ 18 ന് മുമ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടർ ചോദ്യം ചോദിക്കുന്നതിനിടെയാണ് സുരേഷ്ഗോപി മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍ ഷിദ ജഗത്തിനെ അപമാനിച്ചത്.

ഷിദയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ആദ്യം മാധ്യമപ്രവര്‍ത്തക അകന്നു മാറിയിങ്കിലും നടന്‍ വീണ്ടും ദേഹത്ത് കൈവെയ്ക്കുകയായിരുന്നു. ഉടൻ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കുന്നത്.

അതേസമയം, മാധ്യമപ്രവര്‍ത്തകയ്ക്ക് തന്റെ പ്രവൃത്തി മോശമായി തോന്നിയെങ്കില്‍ താന്‍ മാപ്പ് പറയുന്നു എന്ന് വിഷയത്തില്‍ നിന്ന് തലയൂരാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചുവെങ്കിലും ആരും അത് മുഖവിലയ്ക്കെടുത്തില്ല. ഈ സംഭവത്തിന് ശേഷം ഇതേകുറിച്ച് ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടും സുരേഷ്ഗോപി രൂക്ഷമായി പ്രതികരിച്ചിരുന്നു.