ഇനി നീലക്കുറിഞ്ഞിയെ തൊട്ടാൽ അകത്താകും; നശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും

single-img
12 January 2023

ഇനിമുതൽ നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും, ഇരുപത്തയ്യായിരം രൂപ പിഴയുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം നീലക്കുറിഞ്ഞിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്.

ഈ പട്ടികയിൽ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്കുള്ളത്.കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും മൂന്നാര്‍ മേഖലയിലാണ് ഇവ കൂടുതല്‍ കാണപ്പെടുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കൂന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.