എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേല്‍ക്കും
എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ഒന്‍പതരയ്ക്ക് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എന്‍.എസ്.കെ ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ മാറ്റിയത്. വയനാട് ജില്ലകളക്ടറായാണ് രേണുരാജിന്‍റെ സ്ഥലംമാറ്റം. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂര്‍ണമായും അണയ്ക്കുകയാണ് പുതുതായി ചുമതലയേറ്റെടുക്കുന്ന കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ മുന്നിലെ ആദ്യവെല്ലുവിളി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും വിവാദങ്ങളും കത്തിനില്‍ക്കേയാണ് ചാര്‍ജെടുത്ത് ഒരു വര്‍ഷം മാത്രമായ കളക്ടറെ വയനാട്ടിലേക്ക് മാറ്റിയത്. ഇത് ഫെയ്സ്ബുക്കില്‍ വലിയ ചര്‍ച്ചയായിരിക്കേ നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണെന്നും നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നും വനിതാ ദിനത്തില്‍ കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരായ കളക്ടര്‍ ഇന്ന് വലിയ വിമര്‍ശനമാണ് നേരിട്ടത്. ജില്ലാ കലക്ടറുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിര്‍ദേശങ്ങള്‍ പൊതു ജനങ്ങളില്‍ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചു.