ഔദ്യോഗിക പ്രഖ്യാപനം; പി സരിനും യു ആർ പ്രദീപും എൽഡിഎഫ് സ്ഥാനാർഥികൾ

single-img
18 October 2024

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ . ചേലക്കരയിൽ മണ്ഡലത്തിൽ യു. ആർ. പ്രദീപും , പാലക്കാട് കോൺഗ്രസ് വിട്ടുവന്ന ഡോ. പി. സരിനും മത്സരിക്കും. വയനാട് സിപിഐയിൽ നിന്നുള്ള സത്യൻ മൊകേരിയും മത്സരിക്കും.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുമെന്നും അങ്ങനെ വന്നാൽ ബിജെപിക്ക് അവിടെ ഒരു അനുകൂല സാഹചര്യം ഒരുക്കിക്കൊണ്ടാണ് ഷാഫി പറമ്പിൽ വടകരയിലേക്ക് പോയതെന്നും ഈ ഡീൽ നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് ജയിക്കാൻ കഴിയുമെന്നും ആ കാര്യത്തിൽ നല്ല ആത്മവിശ്വാസം ഉണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. യുഡിഎഫിൽ പാളയത്തിൽ പട ആരംഭിച്ചിട്ടുണ്ട്. സരിൻ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ലെന്നും സ്വതന്ത്രനായി മത്സരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.