ചെറിയ പെരുന്നാള്‍; ഒമാൻ അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

13 April 2023

ഒമാനില്‍ ഇത്തവണത്തെ ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയും വാരാന്ത്യ ദിനങ്ങള്‍ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.
ഇതിന് ശേഷം 25 ന് വീണ്ടും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ സൗദിയില്‍ സ്വകാര്യ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചുള്ള അവധി നാല് ദിവസമായിരിക്കും. ഇത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.