ഉദ്യോഗസ്ഥർ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുന്നു; പരാതിയുമായി തുഷാർ വെള്ളാപ്പള്ളി

31 March 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള തന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോട്ടയം മണ്ഡലത്തിലെ എൻഡിഎ സ്ഥാനർത്ഥി തുഷാർ വെള്ളാപ്പള്ളി. തനിക്ക് ഇതുവരെ ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ഇതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് പരാതിയിൽ തുഷാർ ആരോപിക്കുന്നു.