വൃദ്ധ വീടിനുള്ളില്‍ മരിച്ച നിലയില്‍; മുഖത്തും ശരീരത്തും പരിക്കുകൾ
4 September 2022
തിരുവനന്തപുരം: പൗഡിക്കോണത്ത് വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. നഴ്സിംഗ് സൂപ്രണ്ടായ വിജയമ്മയെ (80) ആണ് വാടകവീട്ടില്‍ മരിച്ചനിലയല്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏക മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളില്‍ കട്ടിലിനടിയിലായിട്ടാണ് വിജയമ്മയുടെ മൃതദേഹം കിടന്നിരുന്നത്. ശരീരത്തിലും, മുഖത്തും പരിക്കുകളുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.