ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; കിറ്റ് വാങ്ങാതെ 10 ലക്ഷത്തോളം പേർ


സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. 92 ലക്ഷത്തോളം കാർഡ് ഉടമകളിൽ പത്ത് ലക്ഷത്തോളം പേർ ഇനിയും കിറ്റ് വാങ്ങിയിട്ടില്ല. 87 ലക്ഷം കിറ്റുകൾ ആണ് വിവിധ റേഷൻ കടകളിൽ ഇതുവരെയും എത്തിച്ചത്.
അതേസമയം പലർക്കും കിറ്റ് കിട്ടിയില്ലെന്ന് പരാതി ഉയരുകയാണ്. പോർട്ടബിലിറ്റി സംവിധാനം വഴി ഏത് റേഷൻ കടയിൽ നിന്നും കിറ്റ് വാങ്ങാമെന്ന് സൗകര്യം പ്രയോജനപ്പെടുത്തിയതിനാൽ ആവാം കിറ്റ് തീർന്നു പോയത് എന്നാണു താലൂക്ക് സപ്ലൈ ഓഫീസർമാർ പറയുന്നത്. ഇക്കാര്യം പരിശോധിച്ചു തീർന്നുപോയ കടകളിൽ മറ്റു സ്ഥലങ്ങളിൽ നിന്നും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊതുവിതരണം വകുപ്പ് കേന്ദ്രങ്ങൾ അറിയിച്ചു.
സെർവർ തകരാറും കിറ്റിന്റെ ലഭ്യത കുറവും എല്ലാം വിതരണത്തെ തടസ്സപ്പെടുത്തി എന്നാണ് പരാതി. ഇന്ന് കിറ്റ് വാങ്ങാൻ എത്തുന്ന മുഴുവൻ പേർക്കും നൽകാൻ കഴിയുന്ന വിധത്തിൽ തയ്യാറെടുപ്പുകൾ വകുപ്പ് പൂർത്തിയാക്കി എന്നും ക്ഷേമ സ്ഥാപനങ്ങളിലെക്കുള്ള വാതിൽ പടി കിറ്റ് വിതരണവും ഇന്ന് പൂർത്തിയാക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു