കർണാടകയിൽ 98.52 കോടി രൂപ വിലമതിക്കുന്ന ഒരു കോടി ലിറ്റർ ബിയർ പിടികൂടി
5 April 2024
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരു റൂറൽ ജില്ലയിലെ ചാമരാജനഗർ നിയോജക മണ്ഡലത്തിൽ നിന്ന് 98.52 കോടി രൂപയുടെ മദ്യം കർണാടക എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദായനികുതി (ഐടി) വകുപ്പും സ്റ്റാറ്റിക് സർവൈലൻസ് ടീമും (എസ്എസ്ടി) 3.53 കോടി രൂപയും പിടിച്ചെടുത്തു .
വ്യാഴാഴ്ച ചാമരാജനഗറിൽ നിന്ന് 98.52 കോടി രൂപ വിലമതിക്കുന്ന 1.22 കോടി ലിറ്റർ ബിയർ പിടികൂടിയതായി ഇസി അറിയിച്ചു . ബെംഗളൂരു നോർത്ത് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 2.20 കോടി രൂപ ഐടി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു . കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നും നടക്കുന്നത്.