തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ന​ഗ്ന ഫോട്ടോയില്‍ ഒന്ന് മോര്‍ഫ് ചെയ്തത്; രണ്‍വീര്‍ സിങ്

single-img
16 September 2022

മുംബൈ: തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ന​ഗ്ന ഫോട്ടോയില്‍ ഒന്ന് മോര്‍ഫ് ചെയ്തതാണെന്ന് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്.

വിവാ​ദ ഫോട്ടോ ഷൂട്ടിന് പിന്നാലെ കേസ് നേരിടുന്ന നടന്‍ പൊലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് രണ്‍വീര്‍ സിങിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഈ മോര്‍ഫ് ചെയ്ത ചിത്രവും പ്രചരിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന ഫോട്ടോ താന്‍ അപ്‌ലോഡ് ചെയ്തതല്ല. അടിവസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ താന്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ അശ്ലീലമല്ലെന്നും താരം പൊലീസിനോട് പറഞ്ഞു.

ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഫോട്ടോകള്‍ മോര്‍ഫ് ചെയ്‌തതാണോ എന്നറിയാന്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഒരു എന്‍ജിഒ സംഘടനയുടെ ഭാരവാഹി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ രണ്‍വീറിനെതിരെ ചെമ്ബൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. താരത്തിന്റെ ന​ഗ്ന ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലുണ്ടായിരുന്നു.