നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ ഒരാള്‍ മരിച്ചു

single-img
11 October 2022

കോഴിക്കോട്: അരീക്കോട് കെഎസ്‌ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

നിര്‍ത്തിയിട്ടിരുന്ന കോഴി ലോറിയില്‍ അമിത വേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോഡ് ഇറക്കിക്കൊണ്ടുനിന്ന ഷഫീഖ് ലോറിയില്‍ നിന്ന് തെറിച്ചുവീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.