ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടി: അനിൽ ആൻ്റണി

single-img
7 April 2024

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യമാകെ ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി.കോൺഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസൾട്ടാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മണ്ഡലത്തിൽ കോൺഗ്രസിന് സ്വാധീനമില്ല. മുസ്ലിം ലീഗിൻ്റെ സഹായത്താൽ മാത്രമാണ് വയനാട്ടിൽ രാഹുൽ കഴിഞ്ഞ തവണ ജയിച്ചതെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോൺഗ്രസുകാർ പോയില്ലെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

അതേപോലെ തന്നെ മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാർ മാത്രമാണ് സിഎഎയെ എതിർക്കുന്നതെന്ന് പറഞ്ഞ അനിൽ ആൻ്റണി ന്യൂനപക്ഷ പ്രീണനത്തിന് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുഹമ്മദ് അലി ജിന്നയുടെ അതേ മനോഭാവത്തിലേക്ക് ചിലർ പോകുന്നു.

മുസ്ലിം ലീഗ് ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് . മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയാണെങ്കിലും മതേതരമല്ലാത്ത പാർട്ടിയാണെന്നും എസ്ഡിപിഐ അപകടകാരികളായ പാർട്ടിയെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു.