ഇന്ത്യയിൽ ഉള്ളിക്ക് വിലയില്ല; പാകിസ്ഥാനിൽ കിട്ടാക്കനി
28 March 2023
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ പാകിസ്ഥാൻ കടന്ന് പോകവേ പാകിസ്ഥാനിലെ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം ഉള്ളിവിലയിൽ 229 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏതാനും കുറെ മാസങ്ങളായി പാകിസ്ഥാനിൽ ഉള്ളി വില കുത്തനെ ഉയരുകയാണ്. പ്രധാനമായും ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണം.
ഇത്തവണ റംസാൻ മാസത്തിൽ ഉള്ളിവില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുകയാണ്. ലോകവ്യാപകമായ ഭക്ഷ്യ പ്രതിസന്ധിയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഉള്ളി പ്രതിസന്ധി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, പാകിസ്ഥാനിൽ ഉള്ളി കിട്ടാക്കനിയായി മാറുമ്പോൾ ഇന്ത്യയിൽ ഉള്ളിക്ക് വിലയില്ലാതെ നട്ടം തിരിയുകയാണ് കർഷകർ. മഹാരാഷ്ട്രയിൽ അടുത്തിടെ വില കിട്ടാത്തതിനെ തുടർന്ന് ഉള്ളി കൂട്ടിയിട്ട് കർഷകർ കത്തിച്ചത് വലിയ വാർത്തയായിരുന്നു.