ഓണ്‍ലൈന്‍ ചാനലിന് 50,000 നല്‍കി ഒളിവില്‍ ഇരുന്ന് എല്‍ദോസ് വ്യാജപ്രചരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി പരാതിക്കാരി

single-img
17 October 2022

സൈബർ ആക്രമണം നടത്താൻ എല്‍ദോസ് കുന്നപ്പിള്ളി ഓണ്‍ലൈന്‍ ചാനലിന് 50,000 നല്‍കി ഒളിവില്‍ ഇരുന്ന് എല്‍ദോസ് തനിക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്എന്ന് പരാതിക്കാരി. വ്യാജ ആരോപണങ്ങളുമായി തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറയുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പരാതി നല്‍കുമെന്നും യുവതി കൂട്ടിച്ചേർത്തു. അതേസമയം, അന്വേഷണ സംഘം പരാതിക്കാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. ഇവിടെനിന്നും എല്‍ദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.