ഓണ്‍ലൈനായി മദ്യ വിതരണം; കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടക്കുന്നു

single-img
16 July 2024

സ്വിഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് പോലെയുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ വഴി. ഇക്കാര്യത്തില്‍ ഈ കമ്പനികള്‍ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിന് പുറമേ ഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, എന്നീ സംസ്ഥാനങ്ങളുമായാണ് ചർച്ചകൾ നടത്തുന്നത്. ഓണ്‍ലൈനായി മദ്യ വിതരണം അനുവദിക്കുന്നതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തിയായിരിക്കും സർക്കാരുകളുടെ തീരുമാനം. ഈ സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കിവരികയാണ്.

ആദ്യ ഘട്ടത്തിൽ, ബിയർ, വൈൻ, തുടങ്ങിയ വീര്യം കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾ ആയിരിക്കും വിതരണം ചെയ്യുകയെന്നാണ് സൂചന. നിലവിൽ പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കമ്പനികൾ ഇതിനകം തന്നെ മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഓൺലൈൻ വിൽപ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പന 20 മുതൽ 30 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്.