ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവില്‍ വിലക്ക്

single-img
8 October 2022

ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവില്‍ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്തുന്നതിന് വിലക്ക്.

നിലവില്‍ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകള്‍ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക ഗതാഗതവകുപ്പിന്‍്റെ നടപടി. ഊബര്‍, ഓല, റാപ്പിഡോ എന്നീ കമ്ബനികളോടാണ് തിങ്കളാഴ്ച മുതല്‍ കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ത്രീവിലര്‍ സര്‍വ്വീസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

“അവര്‍ക്ക് ഓട്ടോ ഓടിക്കാന്‍ അധികാരമില്ല… എന്നിട്ടും അവര്‍ സര്‍വ്വീസ് നടത്തുകയും അമിതമായി നിരക്ക് ഈടാക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച്‌ നിരവധി പരാതികളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. യാത്രക്കാരെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാാവില്ല” ബെംഗളൂരു ഗതാഗത അഡീഷണല്‍ കമ്മീഷണര്‍ ഹേമന്ത കുമാര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

സര്‍വ്വീസ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാന്‍ ഒലയും ഊബര്‍ ഇന്ത്യയും തയ്യാറായില്ല. കഴിഞ്ഞ കുറച്ചു കാലമായി തങ്ങളുടെ ഓട്ടോറിക്ഷ സര്‍വ്വീസുകള്‍ക്ക് വലിയ പ്രചാരമാണ് ഊബര്‍ നല്‍കി വന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിത നിരോധനം വന്നത്. ബെംഗളൂരുവിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും റാപിഡോ പറഞ്ഞു.

സംസ്ഥാന ഗതാഗതവകുപ്പ് നിശ്ചയിച്ച യാത്രാനിരക്കുകള്‍ക്ക് ആനുപാതികമായാണ് ഞങ്ങളും യാത്രാനിരക്ക് തീരുമാനിച്ചിരിരക്കുന്നതെന്ന് റാപ്പിഡോ കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു.