2345 രൂപയുടെ ഡ്രൈ ഫ്രൂട്ട്സ് ഓൺലൈനായി വാങ്ങാൻ ശ്രമം; യുവതിക്ക് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ
മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നുള്ള 54 കാരിയായ സ്ത്രീക്ക് ഡ്രൈ ഫ്രൂട്ട്‌സ് വാങ്ങുന്നതിനിടെ ഓൺലൈൻ തട്ടിപ്പിൽ മൂന്ന് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പോലീസ് ബുധനാഴ്ച അറിയിച്ചു. യുവതിയുടെ പരാതി പ്രകാരം സെപ്തംബർ 20ന് ഫേസ്ബുക്കിൽ ഡ്രൈ ഫ്രൂട്ട്‌സ് സ്റ്റോറിന്റെ പരസ്യം കണ്ട് കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് ഓർഡർ ചെയ്തു. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ അവർ ബന്ധപ്പെട്ടപ്പോൾ, മറുവശത്തുള്ള ആൾ യുപിഐ അധിഷ്‌ഠിത ആപ്പ് വഴി എങ്ങനെ പണമടയ്‌ക്കാമെന്ന് നിർദ്ദേശിച്ചു.
അയാളുടെ നിർദ്ദേശങ്ങൾ പാലിച്ച ശേഷം, ഇടപാട് പരാജയപ്പെട്ടതായി അയാൾ പറഞ്ഞു. എന്നാൽ പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്ന് 3,09,337 രൂപ പിൻവലിച്ചതായി കണ്ടെത്തി.യുവതി വീണ്ടും ആളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്ന് പോലീസിനോട് പറഞ്ഞു.
ഐപിസി സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം വഞ്ചനയ്ക്ക് കേസ് ചൊവ്വാഴ്ച പൻവേൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതായി പോലീസ് അറിയിച്ചു.