ഉമ്മൻ‌ചാണ്ടി യഥാർത്ഥ ജനനേതാവ്; ജീവിതകാലം മുഴുവൻ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചു: രാഹുൽ ഗാന്ധി

single-img
18 July 2024

ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ​ഗാന്ധി.യഥാർത്ഥ ജനനേതാവ്, ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചു.എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോ​ഗിച്ചു. കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ ഒരിക്കലും മായാത്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

അതേസമയം, അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ അനുസ്മരിച്ചു.ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും.ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവെന്നും കോൺ​ഗ്രസ് അധ്യക്ഷൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.