ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും; ചാര്‍ട്ടേഡ് വിമാനം ഏർപ്പാടാക്കി എഐസിസി

single-img
11 February 2023

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെസി വേണു ഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോകും.

ഇതിനുള്ള വിമാനം എഐസിസി തന്നെ ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച് ദു:ഖപുർണമായ ക്യാമ്പയിൻ നടന്നു. കോട്ടയത്തെ പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്. വ്യാജമായ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ട്നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.നേരത്തെ ചികിത്സ തേടിയത് ഉമ്മൻ ചാണ്ടിയാണ്.ന്യൂമോണിയ മാറിയെങ്കിലും അദ്ദേഹം ക്ഷീണിതനാണ്. കുടുംബം സഹകരിക്കുന്നില്ലെന്നത് തെറ്റായ വിവരം .‌ പിതാവിൻ്റെ ചികിത്സാ വിവരങ്ങൾ സമയമാകുമ്പൊൾ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.