ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിന്തുണ മകന് കിട്ടാന്‍ പോകുന്നില്ല; ബിജെപിയ്ക്ക് ശുഭ പ്രതീക്ഷ: കെ സുരേന്ദ്രൻ
3 September 2023
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശുഭപ്രതക്ഷയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങൾ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് മറ്റു രണ്ടു മുന്നണികള്‍ ഒളിച്ചോടിയതായും എന്‍ഡിഎ ശരിയായ ദിശയിലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രചാരണത്തിൽ വ്യാജ ഏറ്റുമുട്ടലാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടത്തുന്നത്. മുൻ കാലങ്ങളിൽ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിന്തുണ മകന് കിട്ടാന്‍ പോകുന്നില്ലെന്നും പുതുപ്പള്ളിയില്‍ സഹതാപതരംഗം ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം ഗുണം ചെയ്യുമെന്ന് ബിജെപിയുടെ പ്രതീക്ഷ. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും പുതുപ്പള്ളിയില്‍ കണാനില്ലെന്നും വോട്ടേഴ്‌സിന് ഉമ്മന്‍ ചാണ്ടിയോടുണ്ടായത് വ്യക്തി ബന്ധമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.