തെലങ്കാനയിൽ നടന്ന ഓപ്പറേഷന്‍ താമരയ്ക്ക് തെളിവുണ്ട്: മനീഷ് സിസോദിയ

single-img
29 October 2022

തെലങ്കാനയിൽ നടന്ന ഓപ്പറേഷന്‍ താമരയ്ക്ക് തെളിവുണ്ട് എന്ന് ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേരുകയാണെങ്കിൽ ഒരു അന്വേഷണവും കേന്ദ്ര ഏജന്‍സികളും ഒരാളെയും വേട്ടയാടില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു. താന്‍ ഇപ്പോൾ എതിർ ചേരിയിലെ ആം ആദ്മി പാര്‍ട്ടി നേതാവായതിനാലാണ് ഇരയാക്കപ്പെട്ടത്.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സൂതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഇപ്പോൾ ബിജെപി വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മറ്റുള്ള പാര്‍ട്ടികളില്‍ നിന്നുള്ള നിയമസഭാംഗങ്ങളെ അവര്‍ വേട്ടയാടുകയാണെന്നും അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ ഒക്ടോബര്‍ 28 ന് ബിജെപിയുടെ അത്തരമൊരു നീക്കം വ്യക്തമാകുന്ന ഒരു കോള്‍ റെക്കോര്‍ഡിംഗ് കണ്ടെത്തി. ബിജെപിക്കായി അവരുടെ ഒരു ഏജന്റ് (രാമചന്ദ്ര ഭാരതി) ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണ് കോള്‍ റെക്കോഡിങ്ങില്‍ വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 43 എംഎല്‍എമാരെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ടിആര്‍എസ് എംഎല്‍എമാരോട് ഭാരതി പറഞ്ഞുവെന്നും സിസോദിയ ആരോപിക്കുന്നു.