ഗുജറാത്തില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍.
ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന രണ്ട് അഭിപ്രായ സര്‍വേ ഫലങ്ങളും വ്യക്തമാക്കുന്നത്. എബിപി സി വോട്ടര്‍, ഇന്ത്യ ടി വി അഭിപ്രായ സര്‍വെ ഫലങ്ങള്‍ അനുസരിച്ച് ഗുജറാത്തില്‍ ബിജെപി നേടുക വന്‍ വിജയമാണ്.
എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ 182 സീറ്റില്‍ ബിജെപി 131 മുതല്‍ 139 വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 31 മുതല്‍ 39 സീറ്റുകള്‍ വരെ നേടുമ്ബോള്‍ ആം ആദ്മി പാര്‍ട്ടി ഏഴ് മുതല്‍ 15 വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു.
ഇന്ത്യ ടി വിയുടെ അഭിപ്രായ സര്‍വ്വെയില്‍ ബിജെപി 119 സീറ്റുകള്‍ നേടുമ്ബോള്‍ കോണ്‍ഗ്രസിന് 59 സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടി മൂന്ന് സീറ്റുകള്‍ നേടുമ്ബോള്‍ മറ്റുള്ളവര്‍ക്ക് ഒരു സീറ്റ് കിട്ടുമെന്നും സര്‍വേ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആം ആദ്മി ദേശീയ ജോയിന്റ് സെക്രട്ടറി ഇന്ദ്രനീല്‍ രാജ്ഗുരു കോണ്‍ഗ്രസില്‍ ചേര്‍ന്നത് എഎപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ 43 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു.