സനാതന ധർമ്മത്തെ തകർക്കാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി
സ്വാമി വിവേകാനന്ദനെയും ലോകമാന്യ തിലകിനെയും പ്രചോദിപ്പിച്ച സനാതന ധർമ്മത്തെ തകർക്കാൻ ‘ഇന്ത്യയുടെ’ സഖ്യകക്ഷികൾ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന മധ്യപ്രദേശ് സംസ്ഥാനം സന്ദർശിച്ച പ്രധാനമന്ത്രി അവിടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.
“അടുത്തിടെ അവർ (പ്രതിപക്ഷ സഖ്യം) മുംബൈയിൽ ഒരു യോഗം നടത്തി, അവിടെ സഖ്യത്തെയും രാഷ്ട്രീയ തന്ത്രത്തെയും എങ്ങനെ നയിക്കണമെന്ന് അവർ തീരുമാനിക്കുമെന്ന് ഞാൻ കരുതി. മറഞ്ഞിരിക്കുന്ന നയവും അവർ സ്വീകരിച്ചിട്ടുണ്ട്. അത് ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കാനാണ്. .ഇന്ത്യക്കാരുടെ വിശ്വാസത്തെ ആക്രമിക്കാനും ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തെ ഒരുമിച്ച് നിർത്തുന്ന ആശയങ്ങളെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നശിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു.
സനാതന ധർമ്മത്തെ തകർക്കാൻ ‘ ഇന്ത്യ ‘ സഖ്യകക്ഷികൾ ആഗ്രഹിക്കുന്നു. ഇന്ന് അവർ വ്യക്തമായി ലക്ഷ്യം വെക്കുന്നത് സനാതന ധർമ്മമാണ്. നാളെ അവർ നമ്മെയും ആക്രമിക്കാൻ തുടങ്ങും. രാജ്യത്തുടനീളമുള്ള സനാദനികളും നാടിനെ അത്യധികം സ്നേഹിക്കുന്നവരും അവരോട് അതീവ ജാഗ്രത പുലർത്തണം. ഇത്തരക്കാരെ നമ്മൾ തടയണം- പ്രധാനമന്ത്രി മോദി പറഞ്ഞു.
നേരത്തെ, തമിഴ്‌നാട് മന്ത്രി ഉദയനിധി, ഈ മാസം ആദ്യം ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ, “ഡെങ്കിയും മലേറിയയും പോലെ സനാതന ധർമ്മത്തെ ഇല്ലാതാക്കണം” എന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കണക്കിലെടുത്ത് ബിജെപി ഇന്ത്യാ സഖ്യത്തെ രൂക്ഷമായി വിമർശിക്കുന്നു എന്നത് ശ്രദ്ധേയമാണ്.