മേയര്‍ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിക്കുന്ന മേയറുടെ കത്തില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു.
നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മേയര്‍ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
സിപിഎം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനക്കളില്‍ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനകളിലും താല്‍ക്കാലിക ജീവനക്കാര്‍ എന്ന പേരില്‍ താല്‍ക്കാലിക നിയമനം നടക്കുകയാണ്. പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പകരം പാര്‍ട്ടിക്കാരെ നിയമിച്ച് 10 വര്‍ഷം കഴിയുമ്ബോള്‍, അവരെ സ്ഥിരപ്പെടുത്തും. പാര്‍ട്ടി സെക്രട്ടറിമാര്‍ നല്‍കുന്ന ലിസ്റ്റിലാണ് നിയമനങ്ങള്‍ നടക്കുന്നത്. ഇത് തിരുവനന്തപുരം മേയറുടെ കത്ത് പുറത്ത് വന്നതോടെ വ്യക്തമായി. പെന്‍ഷന്‍ പ്രായം ഏകീകരിക്കാനുള്ള ഉത്തരവില്‍ എതിര്‍പ്പുണ്ടായപ്പോള്‍ സിപിഎം പരസ്പരം കൈകഴുകുന്നുകയായിരുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി അധ്യാപക നിയമനം സിപിഎം നേതാക്കളുടെ ബന്ധുക്കളുള്‍ക്കും വേണ്ടി നീക്കി വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അതിനുവേണ്ടിയാണ് പാവകളായ വിസിമാരെ വച്ചിരിക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ ഒരിടത്തും നിയമനമില്ല. പാര്‍ട്ടി ഓഫീസുകള്‍ കേന്ദീകരിച്ചുള്ള മാഫിയയാണ് നിയമനങ്ങള്‍ക്ക് ആളെ കണ്ടെത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിമാരാണ് പൊലീസിനെയടക്കം നിയന്ത്രിക്കുന്നത്. തലശ്ശേരിയില്‍ കുട്ടിയെ മര്‍ദിച്ച പ്രതിയെ രാത്രി വിട്ടയച്ചത് സിപിഎം ഇടപെടലിനെ തുടര്‍ന്നായിരുന്നു. സര്‍വകലാശാല നിയമനകാര്യത്തില്‍ സുപ്രീകോടതിയില്‍ ഗവര്‍ണറും ഗവണ്‍മെന്‍റും ഒന്നിച്ചായിരുന്നു. ഗവര്‍ണറുടെ നടപടികൊണ്ട് സര്‍ക്കാരിന് എന്ത് പ്രതിസന്ധിയാണ് ഉണ്ടായത്? ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അതില്ലെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. ഗവര്‍ണറെ എതിര്‍ക്കേണ്ട സമയത്ത് പ്രതിപക്ഷം ഇനിയും എതിര്‍ക്കുമെന്നും സതീശന്‍ വിശദീകരിച്ചു.