പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല: കെ സുധാകരൻ
24 October 2024
ഉപതെരഞ്ഞെടുപ്പുകളിൽ പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിനുള്ളിലെ ഭിന്നാഭിപ്രായം തുറന്നുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്നും എന്നാൽ, പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നുവെന്നും അദ്ദേഹം പറഞ്ഞു.
അൻവറിനെതിരെ പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. പി വി അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ടതായിരുന്നു. അതേസമയം, താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും അതിനൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.