ആമയിഴഞ്ചാൻ രക്ഷാദൗത്യം; പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ്: മന്ത്രി വി ശിവൻകുട്ടി


ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനെത്തി അപകടത്തിൽപെട്ട തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ എല്ലാ സാധ്യതകളും ഉപയോഗിച്ചതായി മന്ത്രി വി ശിവൻകുട്ടി. സർക്കറിന്റെ സംവിധാനത്തിന് സാധിക്കുന്നതെല്ലാം ചെയ്തു , ഇനിയും രക്ഷ പ്രവർത്തനം തുടരുമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന ശരിയല്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് വി ഡി സതീശൻ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു . മുഖ്യമന്ത്രി നേരിട്ടുതന്നെ ഓരോ മണിക്കൂർ ഇടവിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ റയിൽവേയുടെ വീഴ്ചയാണ് ഇതെന്നും കോർപ്പറേഷനെ കുറ്റം പറയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
സഹകരിക്കാൻ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവ്, ഇവിടെ നടക്കുന്ന രഷാപ്രവർത്തനം അദ്ദേഹം വന്ന് കാണണം എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് .അദ്ദേഹം പ്രസ്താവന പിൻവലിക്കണം. ടെലഫോണിൽ എന്താ എന്ന് എങ്കിലും വിളിച്ച് അന്വേഷിക്കാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.