തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍

single-img
9 November 2022

ചെന്നൈ : തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയക്കുകയായിരുന്നു. കത്തില്‍ എംപിമാരും ഒപ്പു വച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു.

ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ഗവര്‍ണര്‍ ജനങ്ങളുടെ ആഗ്രഹത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിര്‍വഹിക്കാന്‍ യോഗ്യനല്ല എന്ന് ഗവര്‍ണര്‍ തെളിയിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.