അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ചത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍.
ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലമാക്കുകയാണ് എന്ന് ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. അദാനിയെ ചോദ്യം ചെയ്യുന്നവരെ അയോഗ്യരാക്കുകയാണ്. സത്യം പറയുന്നവര്‍ക്ക് ജനങ്ങളുടെ മനസ്സില്‍ ഇടമുണ്ടെന്നും അതാര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല എന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രതികരിച്ചു. ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് ഡി കെ ശിവകുമാറും പറഞ്ഞു. നാളെ കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമ്ബോള്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എഎപി.
16ാം തീയതി ഞായറാഴ്ച ഹാജരാകാനാണ് കെജ്‍രിവാളിന് നിര്‍ദ്ദേശം. കെജ്‍രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്‌രിവാളിന്‍്റെ സ്റ്റാഫിനെ മാസങ്ങള്‍ക്ക് മുന്‍പ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണ്‍ വഴി കെജ്‌രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്.
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.