ബിജെപിക്കെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷൻ; ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് ബിജെപിയുടെ നിശബ്ദ പിന്തുണ
ബിജെപിയെ പിന്തുണച്ചു സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വന്നതിനു പിന്നാലെ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രംഗത്ത്. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചർച്ച ചെയ്തില്ല. ക്രൈസ്തവർക്ക് എതിരായ ആക്രമണത്തില്‍ ബിജെപിയുടേത് നിശബ്ദ പിന്തുണയുണ്ടെന്ന് സംശയിക്കുന്നു. അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവർക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം- ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പറഞ്ഞു.
നേരത്തെ മോദി നല്ല നേതാവാണ് ആണ് എന്നും, ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണ് എന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു. ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥ ഇപ്പോള്‍ ഇല്ല. ബിജെപിയുടെ ആധിപത്യം വന്നു കഴിഞ്ഞാല്‍ ക്രൈസ്തവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാകുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ എനിക്ക് അതേക്കുറിച്ച് അറിയില്ല- ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.