ഓർത്തഡോക്‌സ് സഭാ തലവൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി; ചർച്ച നടത്തിയത് വി മുരളീധരന്റെ സാനിധ്യത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമോന്നത തലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ബസേലിയോസ്മാർത്തോമ്മാ മാത്യൂസ് മൂന്നാമൻ കേന്ദ്ര സർക്കാർ നടത്തുന്ന വികസന പരിപാടികളെ പിന്തുണയ്ക്കുകയും, വിവിധ പ്രദേശങ്ങളിൽ ക്രൈസ്ത്യവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഈസ്റ്റർ ശുശ്രൂഷകൾക്കായി ന്യൂഡൽഹിയിൽ എത്തിയപ്പോഴാണ് ഞാൻ പ്രധാനമന്ത്രി മോദിയെ കണ്ടത്. നമ്മുടെ പള്ളി ഗുജറാത്തിലും ഉള്ളതിനാൽ പ്രധാനമന്ത്രി മോദിക്ക് നമ്മുടെ പള്ളിയെ നന്നായി അറിയാം. ഇന്ത്യയിൽ ഉടനീളം പ്രവർത്തിക്കുന്ന വിദ്യാഭ്യാസം, ചാരിറ്റി തുടങ്ങിയ സഭയുടെ സ്ഥാപനങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയാം. വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ് ചെയ്യുന്ന പരിപാടികളെ” താൻ പിന്തുണക്കുന്നു. എന്നാൽ ക്രിസ്ത്യൻ പള്ളികൾക്കെതിരെ വിവിധ പ്രദേശങ്ങളിൽ ചില “ഒറ്റപ്പെട്ട പ്രശ്നങ്ങൾ” ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമായി ഒരു വട്ടമേശ സമ്മേളനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു – ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പറഞ്ഞു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുരളീധരൻ യോഗത്തെ ശുഭകരമെന്നാണ് വിശേഷിപ്പിച്ചത്.