ബഫര്‍സോണ്‍ മേഖലയിലെ പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രം
തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത അലംഭാവം. ഇതുവരെ ലഭിച്ച 26,030 പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രമാണ്.
പരാതി നല്‍കാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് ഗുരുതരമായ മെല്ലപ്പോക്കാണ് സര്‍ക്കാരിന്‍്റെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്ബ് പരാതികള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാനുള്ള സാധ്യത കുറവാണ്.
ബഫര്‍സോണില്‍ ഒന്നിലേറെ ഭൂപടങ്ങള്‍, ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് പാളിയ്പോള്‍ സീറോ ബഫര്‍ റിപ്പോര്‍ട്ടിനാകും ഊന്നലെന്ന പ്രഖ്യാപനം, പഞ്ചായത്തുകളില്‍ ഹെല്പ് ഡെസ്കുകള്‍, പരാതി കള്‍ അതിവേഗം തീര്‍ക്കും. ബഫറില്‍ പ്രതിഷേധം കത്തിപ്പടരുുമ്ബോള്‍ സര്‍ക്കാറിനറെ പ്രഖ്യാപനങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. എന്നാല്‍ താഴെത്തട്ടില പരാതികളിലെ തീര്‍പ്പ് മാത്രം നോക്കിയാല്‍ മതി ആത്മാര്‍ത്ഥ എത്രത്തോളമുണ്ടന്ന്. ഉപഗ്രഹസര്‍വ്വെ റിപ്പോര്‍ട്ടിലും സീറോ ബഫര്‍ റിപ്പോര്‍ട്ടിലെ ഭൂപടത്തിലും സര്‍വ്വെ നമ്ബറുള്ള ഭൂപടത്തിലും പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതുവരെ കിട്ടി 26030 പരാതികളില്‍ ആകെ പരിഹരിച്ചത് വെറും 18. പെരിയാര്‍ വാലിയില്‍ 16 ഉം ഇടുക്കിയില്‍ രണ്ടും.
33 പഞ്ചായത്തുകള്‍ വിവരങ്ങള്‍ അപലോഡ് ചെയ്തില്ല. കൂരാച്ചുണ്ടില്‍ കിട്ടിയ 340 പരാതികളില്‍ ഇരട്ടിപ്പ് ഉള്ളതിനാല്‍ ഒഴിവാക്കി. മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ പരിധിയില്‍ മാത്രം കിട്ടിയത് 5203 പരാതികള്‍. ഒന്നില്‍പോലും തീര്‍പ്പില്ലു. ചില പരാതികളില്‍ പരിശോധന തുടരുന്നു. കിട്ടിയ പരാതികള്‍ മുഴുവന്‍ തീര്‍പ്പാക്കി സമയപരിധിക്കുള്ളില്‍ ഇനി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക ഏറെക്കുറെ അസാധ്യം. സീറ ബഫര്‍റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി, പരാതികള്‍ പരിഹരിക്കാനുള്ല നടപടി തുടങ്ങി എന്ന് മാത്രം കോടതിയെ അറിയിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ നീക്കം.