രാജ്യവ്യാപകമായി പോപ്പുലർ ഫ്രെണ്ടിനെതിരെ ഇതുവരെ എടുത്തത് 1300 ലധികം കേസുകൾ
വിവിധ സംസ്ഥാനങ്ങളിലെ പിഎഫ്ഐയുടെയും അതിന്റെ മുന്നണി സംഘടനകളുടെയും കേഡർമാർക്കെതിരെ ഇതുവരെ പൊലീസും എൻഐഎയും 1,300-ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തുക്കൾ നിയമം, ആയുധ നിയമം, ഐപിസിയുടെ മറ്റ് ഗുരുതര വകുപ്പുകൾ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇതിൽ പല കേസുകളും രജിസ്റ്റർ ചെയ്തത് എന്നാണു റിപ്പോർട്ട്.
പിഎഫ്‌ഐയുടെ ചില പ്രവർത്തകർ, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നിട്ടുണ്ടെന്നും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു. കൂടാതെ ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശുമായി പിഎഫ്ഐക്ക് ബന്ധമുണ്ടായിരുന്നു. ഈ തീവ്രവാദ ഘടകങ്ങളിൽ ചിലരെ എൻഐഎയും സംസ്ഥാന പോലീസ് സേനയും അറസ്റ്റ് ചെയ്തിരുന്നു.
ഈ ആഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചിരുന്നു. യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചാണ് നടപടി. പിഎഫ്െഎയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
യുപി, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നിരോധനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പിഎഫ്ഐയെ പിന്തുണയ്ക്കുന്നവരെയും അനുകൂല സമീപനമുള്ളവരെയും നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎഫ്ഐ ബന്ധമുള്ള എസ്ഡിപിെഎ സ്വതന്ത്ര രാഷ്ട്രപ്പാര്‍ട്ടിയായാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ്ഡിപിെഎയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനം എടുക്കേണ്ടത്.