അമിതവേഗം; നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചുകയറി;സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടര്‍ന്ന്;റിപ്പോര്‍ട്ട്

5 September 2022

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
അപകടത്തില്‍പെട്ട മേഴ്‌സിഡസ് ജി.എല്‍.സി കാര്‍ ഓടിച്ചത് മുംബൈയിലെ പ്രശസ്തയായ ഡോക്ടറായ മിസ്ത്രിയുടെ സുഹൃത്താണെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍കൂടി മരിച്ചിട്ടുണ്ട്.
മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളെ ആയിരുന്നു കാറോടിച്ചിരുന്നത്. ആരോഗ്യ രംഗത്തിനു പുറമെ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാണ് അവര്‍. മറീന്‍ ലൈന്‍സിലെ ഹോര്‍ഡിങ്‌സിനെതിരെ സമരം നടത്തിയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച ഗുജറാത്തിലുള്ള ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്.