അമിത ആത്മവിശ്വാസം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി: യോഗി

single-img
15 July 2024

ബിജെപി പ്രവർത്തകരുടെയും മത്സരങ്ങളിലെ സ്ഥാനാർത്ഥികളുടെയും അമിത ആത്മവിശ്വാസം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ബിജെപി നടത്തുന്ന ആദ്യ പ്രധാന യോഗമാണിത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 2014, 2017, 2019, 2022 വർഷങ്ങളിൽ യുപിയിൽ ബിജെപി നിർണായക വിജയങ്ങൾ നേടിയെന്നും പ്രതിപക്ഷത്തെ നിരന്തരം സമ്മർദ്ദത്തിലാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മുൻകാല തിരഞ്ഞെടുപ്പുകളിലേതിന് സമാനമായ വോട്ട് 2024ലും ബിജെപിക്ക് നേടാനായി. പക്ഷെ , വോട്ടുകളുടെ വ്യതിയാനവും അമിത ആത്മവിശ്വാസവും പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്നും നേരത്തെ വെൻ്റിലേറ്ററിലുണ്ടായിരുന്ന പ്രതിപക്ഷത്തിന് ഇപ്പോൾ കുറച്ച് ഓക്‌സിജൻ ലഭിച്ചുവെന്നും യോഗി പറഞ്ഞു. ഇനി വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങാന്‍ മുഖ്യമന്ത്രി എംപിമാരോടും എംഎൽഎമാരോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിക്കുകയും ചെയ്തു .