അമിതമായി ആളെ കയറ്റി;ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിൽ

single-img
25 May 2023

അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം.

കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.