വളര്‍ത്തുമൃഗങ്ങള്‍ നടത്തുന്ന ആക്രമണത്തിന് ഉത്തരവാദി ഉടമ;ചികിത്സാ ചെലവും ഉടമ വഹിക്കണം;ഉത്തരവിട്ട് നോയിഡ

single-img
13 November 2022

ദില്ലി : വളര്‍ത്തുമൃഗങ്ങള്‍ നടത്തുന്ന ആക്രമണത്തിന് ഉത്തരവാദി അതിന്റെ ഉടമസ്ഥരെന്ന് ഉത്തരവിട്ട് നോയിഡ ഭരണകൂടം.

പരിക്കേല്‍ക്കുന്ന വ്യക്തിയുടെ ചികിത്സാ ചെലവും ഉടമ വഹിക്കണമെന്നുമാണ് നിര്‍ദ്ദേശം. വളര്‍ത്തു നായ, പൂച്ച എന്നിവയുടെ ആക്രമണങ്ങളെ സംബന്ധിച്ച്‌ നിരവധി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് നോയിഡ ഭരണകൂടത്തിന്റെ വിശദീകരണം. പതിനായിരം രൂപ പിഴയീടാക്കാനും ഉത്തരവായി.

മൃഗങ്ങളുടെ വിവരങ്ങള്‍ 2023 ജനുവരി 31 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തും. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിര്‍ദ്ദേശം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്ധ്യംകരണമോ ആന്റി റാബീസ് വാക്സിന്‍േഷനോ എടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഓരോ മാസവും 2000 രൂപ പിഴ ചുമത്തും.