പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ: വ്യാജവാർത്ത എന്ന് സോഷ്യൽ മീഡിയ

single-img
21 November 2022

സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് വേണ്ടി സർക്കാർ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന വാർത്ത വ്യാജവാർത്തയാണ് എന്ന് സോഷ്യൽ മീഡിയ. ഇതുമായി ബന്ധപ്പെട്ടു ഇറങ്ങിയ സർക്കാർ ഉത്തരവ് സഹിതമാണ് വാർത്ത സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്.

ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലക്ക് പി ജയരാജന് 35 ലക്ഷം രൂപ വരെ വില വരുന്ന കാർ വാങ്ങാം എന്നാണ് സർക്കാർ ഇറക്കിയ ഉത്തരവ്. മാത്രമല്ല അതീവ സുരക്ഷയുള്ള വ്യക്തിയാണ് പി ജയരാജൻ എന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഈ ഉത്തരവിൽ ഒരിടത്തും ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങണം എന്ന് പറയുന്നില്ല. മാത്രമല്ല 35 ലക്ഷം രൂപയ്ക്കു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ കഴിയില്ല എന്നും സോഷ്യൽ മീഡിയയിൽ നിരവധിപേർ അഭിപ്രായപ്പെടുന്നു.

അതേസമയം, സംസ്ഥാന ഗവർണ്ണർ അടുത്തിടെ 85 ലക്ഷം രൂപയുടെ കാർ വാങ്ങിയതിനെ പറ്റി മാധ്യമങ്ങൾ മൗനം പാലിക്കുകയാണ് എന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു. എന്തായാലും വാർത്ത നൽകിയ ചാനലുകൾ നല്ല രീതിയിൽ ഉള്ള ട്രോൾ ആണ് സോഷ്യൽ മീഡിയയിൽ വാങ്ങുന്നത്.