ഗവർണറുടെ പ്രതികരണങ്ങൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

single-img
4 November 2022

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണങ്ങൾ ബാലിശമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ജനങ്ങൾക്ക് ഈ നാടകം മടുത്തു. ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ഒരു വിലയുമില്ലാത്ത വിവാദം ആണ് ഇപ്പോൾ നടക്കുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസസയം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രയെ സംബന്ധിച്ച് രാജ്ഭവനെ അറിയിച്ചില്ലെന്നാണ് ഗവര്‍ണറുടെ പരാതി. ഭരണച്ചുമതലകള്‍ അറിയിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്.

വിദേശയാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടോ എന്നും രാജ്ഭവന് അറിവില്ല. മന്ത്രിമാരും വിദേശയാത്ര നടത്തുന്നത് മറച്ചുവയ്ക്കുന്നുവെന്നും ഇതിനെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. കത്ത് രാഷ്ട്രപതി പരിഗണിക്കുന്നതോടെ എന്തായിരിക്കും തുടര്‍ചലനങ്ങള്‍ എന്നത് നിര്‍ണായകമാകും.