ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം; പി വി അന്‍വറിന് വക്കീൽ നോട്ടീസുമായി പി ശശി

single-img
3 October 2024

എംഎൽഎ പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.

അങ്ങിനെ അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ രാഷ്ടീയ ലക്ഷ്യത്തോടെയുള്ളതാണ്. അഭിഭാഷകനായ അഡ്വ: കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്.

നേരത്തെ എഡിജിപി എം.ആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ അന്‍വറിന്‍റെ ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.